ബ്രഷിൽ നിന്ന് തുടങ്ങണം ദന്തസംരക്ഷണ പാഠങ്ങൾ. മൃദുവായ നാരുകളുള്ള ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ. പല്ലുകൾ അമർത്തി തേയ്‌ക്കരുത്. ലംബമായി തേയ്‌ക്കുന്നതിലൂടെ പല്ലുകളുടെ തേയ്‌മാനം തടയാം. രണ്ട് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റിയില്ലെങ്കിൽ നാരുകൾക്ക് കടുപ്പമേറും. ഇത് ഇനാമലിന് കേട് വരുത്തും. രാവിലെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാലുടൻ പല്ല് തേയ്‌ക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് നിർബന്‌ധമായും പല്ല് തേയ്‌ക്കണം.
ALSO READ: നേരമ്പോക്കിന് നട്സ് കഴിക്കുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
രാത്രി പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ബ്രഷ് ചെയ്യുന്നതിന് മുൻപ് കുടിക്കുക. പാലിന്റെ അവശിഷ്‌ടങ്ങൾ പല്ലിലും വായിലും പറ്റിപ്പിടിക്കുന്നത് ദന്തരോഗങ്ങളുണ്ടാക്കും. പല്ല് തേച്ചതിന് ശേഷം വളരെ മൃദുവായി നാവ് വടിക്കുക. ബ്രഷ് ടോയ്‌ലെറ്റിലും ബാത്ത് റൂമിലും സൂക്ഷിക്കരുത്. ഇത് അണുക്കൾ ബ്രഷിൽ പറ്രിപ്പിടിക്കാൻ കാരണമാകും.
ALSO READ: ചെറുനാരങ്ങ വെള്ളം കുടിച്ച് 10 കിലോ കുറയ്ക്കുന്ന വിദ്യ പരീക്ഷിയ്ക്കൂ…
Post Your Comments