ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ നട്‌സിന് പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ നേരംപോക്കിന് നട്‌സ് കഴിക്കുന്നത് ആരോഗ്യകരമല്ല. അമിതമായി കഴിക്കുന്ന നട്‌സിനൊപ്പം ആവശ്യത്തിലധികം കലോറിയും ശരീരത്തിലെത്തും. ശരീരഭാരവും കൂടും.
ALSO READ: ചർമ്മ സംരക്ഷണം ഉറപ്പാക്കാം; ചില കാര്യങ്ങൾ ശ്രദ്ധിക്കുക
സാൾട്ടഡ് നട്‌സിന്റെ പതിവായ ഉപയോഗം, ഉപ്പ് അധികമായ മറ്റ് സ്‌നാക്‌സുകളെപ്പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് അമിതമായി സോഡിയം ശരീരത്തിലെത്താൻ കാരണമാകും. നട്‌സിന്റെ അമിത ഉപയോഗം ചിലർക്ക് ദഹനസംബന്‌ധമായ പ്രശ്‌നങ്ങളും അലർജിയും ഉണ്ടാക്കാറുണ്ട്.
ALSO READ: വിയർപ്പ് നാറ്റം ഒഴിവാക്കാൻ ഇനി ചെറു നാരങ്ങ, ക്ഷീണമകറ്റാനും ചില പൊടിക്കൈകൾ; അറിഞ്ഞിരിക്കുക
എന്നാൽ മിതമായ അളവിൽ ദിവസവും നട്സ് കഴിക്കുന്നതിലൂടെ പ്രോട്ടീൻ, നാരുകൾ, പോഷകങ്ങൾ എന്നിവ നേടാം. ഹൃദയാരോഗ്യം ഉറപ്പാക്കാം. ചർമ്മത്തിന്റെയും മുടിയുടെയും യൗവനം നിലനിറുത്താം. ബദാം, വാൽനട്ട്, കശുഅണ്ടി, പിസ്‌ത ഇവയിലേതെങ്കിലും ഒന്ന് ആറോ ഏഴോ എന്ന കണക്കിൽ നിത്യവും കഴിക്കാം
Post Your Comments