Life Style

ചെറുനാരങ്ങ വെള്ളം കുടിച്ച് 10 കിലോ കുറയ്ക്കുന്ന വിദ്യ പരീക്ഷിയ്ക്കൂ…

തടി കുറയാനായി പെടാപ്പാടു പെടുന്നവരാണ് മിക്കവാറും പേര്‍. പല പുതിയ അസുഖങ്ങളെ പോലെ അമിത വണ്ണവും ഇപ്പോള്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്.

അമിതവണ്ണത്തിനും ഒപ്പം വയര്‍ ചാടുന്നതിനും കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്ബര്യം മുതല്‍ ഭക്ഷണ ശീലങ്ങള്‍ വരെ പെടും. കൊളസ്ട്രോള്‍, പ്രമേഹം പോലുളള ചില രോഗങ്ങളും ചിലരില്‍ തടിയും വയറും ചാടാന്‍ വഴിയൊരുക്കും.

തടി കുറയ്ക്കാന്‍ കൃത്രിമ വഴികളുടെ പുറകേ പോകാതിരിയ്ക്കുന്നതാണ് നല്ലത്. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശപ്പെട്ട് ഇഷ്ടംപോലെ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ പാര്‍ശ്വഫലങ്ങളില്ലാത്തവ കണ്ടെത്താന്‍ പ്രയാസമാണ് എന്നതാണ് വാസ്തവം.
തടി കുറയ്ക്കാന്‍ ഉപകാരപ്രദമായ പല ചേരുവകളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. പ്രത്യേക ചിലവോ ബുദ്ധിമുട്ടി തയ്യാറാക്കേണ്ടതോ അ്ല്ലാത്ത പല ചേരുവകളും. യാതൊരു പാര്‍ശ്വഫലങ്ങളും പേടിയ്ക്കേണ്ടതില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുണ്ടുതാനും.

ഇത്തരത്തില്‍ വീട്ടില്‍ തന്നെ തടി കുറയ്ക്കാന്‍ ചെയ്യാവുന്ന ഒന്നാണ് ചെറുനാരങ്ങാവിദ്യ. വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

നാരങ്ങ പല തരത്തിലും തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. ഇതില്‍ തേന്‍ കലര്‍ത്തിയും ഇതില്‍ ചില പ്രത്യേക ചേരുവകള്‍ കൂട്ടിക്കലര്‍ത്തിയുമെല്ലാം.

ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഇവ കൊഴുപ്പു കത്തിച്ചുകളയും.

ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്.

ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് നാരങ്ങ. ഇതുവഴി ലിവറിന്റെ ആരോഗ്യവും മെച്ചപ്പെടും. കൊഴുപ്പു നീക്കുന്നതില്‍ ലിവറിനും പ്രധാന പങ്കുണ്ട്. ഇതു വഴിയും നാരങ്ങ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറയ്ക്കാനുള്ള ഈ നാരങ്ങാവിദ്യയില്‍ നാരങ്ങയ്ക്കൊപ്പം വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുകയാണ് വേണ്ടത്. വേറെ ചേരുവകളൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല. രാവില വെറുംവയറ്റിലാണ് ഇത് കുടിയ്ക്കേണ്ടത്. രണ്ടാഴ്ച താഴെപ്പറയുന്ന രീതിയില്‍ ഇതു ചെയ്യണം. നാരങ്ങാവെള്ളമാണ് കുടിയ്ക്കുന്നതെങ്കിലും ഇതില്‍ ഓരോ ദിവസവും ഉപയോഗിയ്ക്കുന്ന നാരങ്ങയുടേയും വെള്ളത്തിന്റേയും അളവില്‍ വ്യത്യാസമുണ്ട്. ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങ ചേര്‍ത്തു കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്നു വേണം, പറയാന്‍.

1
ഈ പ്രത്യേക രീതി പ്രകാരം ആദ്യത്തെ ദിവസം ഒരു നാരങ്ങയും ഒരു കപ്പു വെള്ളവും ചേര്‍ത്തു കുടിയ്ക്കാം. 1 കപ്പു വെള്ളത്തില്‍ 1 ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുക.

2
രണ്ടാമത്തെ ദിവസവം 2 ചെറുനാരങ്ങ പിഴിഞ്ഞ് 2 കപ്പു വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുക.

3
മൂന്നാമത്തെ ദിവസവം മൂന്നു നാരങ്ങയും 3 കപ്പു വെള്ളവുമാണ് തടി കുറയ്ക്കാന്‍ വേണ്ടി മിശ്രിതമാക്കി തയ്യാറാക്കേണ്ടത്.

4
നാലാമത്തെ ദിവസം 4 ചെറുനാരങ്ങയും നാലു കപ്പു വെള്ളവും കുടിയ്ക്കണം.

5
അഞ്ചാമത്തെ ദിവസം 5 കപ്പു വെള്ളം 5 നാരങ്ങ എന്നതാണ് കണക്ക്.

6
ആറാം ദിവസം ആറു നാരങ്ങയും ആറു കപ്പു വെള്ളവും കുടിയ്ക്കുക.

7
ഏഴാമത്തെ ദിവസം 3 നാരങ്ങ 10 കപ്പു വെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം മുഴുവനും പല തവണയായി കുടിയ്ക്കുക. രാവിലെ വെറുംവയറ്റിലും കുടിയ്ക്കണം.

8
എട്ടാമത്തെ ദിവസം 6 നാരങ്ങ 6 കപ്പു വെള്ളത്തില്‍ ചേര്‍ത്താണ് കുടിയ്ക്കേണ്ടത്.

9
ഒന്‍പതാമത്തെ ദിവസം 5 നാരങ്ങ 5 കപ്പു വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.

ഇങ്ങനെ ചെയ്തു നോക്കൂ ശരീരത്തിന് നല്ല മാറ്റം കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button