ചെന്നൈ: വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഹസ്യ പരിശീലനം എന്ന പേരില്‍ പീഡനം . പീഡനത്തിന് ഒത്താശ ചെയ്യുന്നത് നടി രഞ്ജിതയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ശിഷ്യ . കനേഡിയന്‍ യുവതിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയ നിത്യാനന്ദയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നിത്യാനന്ദയുടെ ആശ്രമത്തില്‍ കൊച്ചുകുട്ടികളെ പീഡനത്തിനിരാക്കുന്നുവെന്നും അതിന് മുന്‍കൈയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും കനേഡിയന്‍ സ്വദേശിയായ സാറാ സ്റ്റെഫാനി ലാന്‍ഡറിയ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാറാ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
Read Also : നിത്യാനന്ദയുടെ ലൈംഗിക വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട്
താന്‍ ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച് പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയില്‍ പറയുന്നു.
രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവര്‍ ഒരു നടപടിയും എടുത്തില്ല. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ പറഞ്ഞു.
Post Your Comments