Latest NewsKeralaNews

കേരളത്തിലെ ഷവര്‍മയില്‍ മരണം പതിയിരിക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്തി ആരോഗ്യവിദഗ്ദ്ധര്‍

തിരുവനന്തപുരം : ഗള്‍ഫ് നാടുകളില്‍ ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഷവര്‍മ കേരളത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്തുനിന്നു ഷവര്‍മ വാങ്ങിക്കഴിച്ച യുവാവ് ബെംഗളൂരുവില്‍ മരിച്ചതു മുതലാണു ഷവര്‍മ വാര്‍ത്തകളില്‍ നിറയുന്നത്.. അന്നു സംസ്ഥാനമൊട്ടാകെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

പഴകിയ ഇറച്ചി ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളും ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിരോധനവും ഏര്‍പ്പെടുത്തി. ക പുതിയങ്ങാടി ചൂട്ടാടില്‍ കല്യാണ സല്‍ക്കാരത്തിനിടെ ഷവര്‍മ കഴിച്ച 25 പേര്‍ക്കു ഭഷ്യവിഷബാധയേറ്റിരുന്നു

ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശമാണു ഷവര്‍മയ്ക്കുള്ളില്‍ പതുങ്ങിയിരുന്നു മരണം വിതയ്ക്കുന്നത്. പൂര്‍ണമായും വേവിക്കാത്തതോ പഴകിയതോ ആയ ഇറച്ചിയില്‍ പതിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിന്‍ നിര്‍മിക്കുന്നത്. അതിനാല്‍ പഴകിയ മാംസം ഉപയോഗിച്ചോ വൃത്തിയില്ലാത്ത പരിസരത്ത് ഷവര്‍മയുണ്ടാക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങളും മരണും ഉറപ്പ്.

ഷവര്‍മ ഉണ്ടാക്കുമ്പോള്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം.

ഷവര്‍മയുണ്ടാക്കുന്ന സ്ഥലം ഈച്ച, പൊടി, മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണം

നിര്‍മാണത്തിനായുള്ള മാംസം ഭക്ഷ്യസുരക്ഷ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ബില്ലോടു കൂടി വാങ്ങണം, ഇതിനു റജിസ്റ്റര്‍ സൂക്ഷിക്കണം.

മാംസം വൃത്തിയുള്ള ഫ്രീസറില്‍ 18 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം.

സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം 6 മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് സൂക്ഷിക്കണം

ജീവനക്കാര്‍ വൃത്തിയുള്ള വേഷവിധാനങ്ങള്‍ ധരിക്കണം.

ജീവനക്കാര്‍ക്കു പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പാക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത് ആറ് മാസത്തില്‍ ഒരിക്കല്‍ പുതുക്കണം.

അതതു ദിവസത്തെ വിപണനത്തിനുള്ള ഷവര്‍മ മാത്രം ഉണ്ടാക്കുക. ബാക്കി വരുന്നവ നശിപ്പിക്കണം.

ഭക്ഷണ വിതരണത്തിനു മുന്‍പായി പ്ലേറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകി അണുനാശം വരുത്തണം

ഇറച്ചി കഴുകി വൃത്തിയാക്കുന്നതിനു രോഗാണുമുക്തമായ ജലം ഉപയോഗിക്കണം
കൃത്രിമ നിറങ്ങള്‍, മോണോസോഡിയം ഗ്ലൂട്ടമേറ്റ് മറ്റു നിരോധിത രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button