കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാർ രംഗത്ത്. കെഎസ്ഇബി ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ സർക്കാർ വ്യക്തമാക്കുന്നത്.
ശമ്പളം നല്‍കാന്‍ സാധിക്കാത്തവര്‍ ഈ മാസം 23ന് മുന്‍പായി അറിയിക്കണമെന്ന് സര്‍ക്കുലിറില്‍ പറഞ്ഞിരുന്നു. അതേസമയം, നിര്‍ബന്ധമായും ശമ്പളം സംഭാവന ചെയ്യേണ്ടി വരുമോയെന്ന ആശയക്കുഴപ്പത്തിലാണ് ജീവനക്കാര്‍.
ALSO READ: പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി; ക്രൈംബ്രാഞ്ചിൽ പുതിയ മേധാവി
എന്നാല്‍ കെഎസ്ഇബി ജീവനക്കാരുടെ ശമ്പള സോഫ്റ്റ്‌വെയറില്‍ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സന്ദേശമാണുള്ളത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.
Post Your Comments