KeralaLatest NewsNews

പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി; ക്രൈംബ്രാഞ്ചിൽ പുതിയ മേധാവി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും തച്ചങ്കരിക്ക് നൽകി. എസ്പി ഡോ. ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്‍റെ ചുമതല നൽകി. എസ്പിമാരായ ചൈത്ര തെരേസ ജോണിനും ദിവ്യ ഗോപിനാഥിനും സ്ഥാനമാറ്റമുണ്ട്. എസ്പി ചൈത്ര തെരേസയെ റിസർവ് ബറ്റാലിയൻ കമാണ്ടറായി നിയമിച്ചു.

ALSO READ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് ലോകത്തിന് മുന്നില്‍ മതസാഹോദര്യവും സാംസ്‌കാരിക ഐക്യവും കൂട്ടിയിണക്കിയ വ്യക്തിത്വം; മഹാത്മാഗാന്ധിയെക്കുറിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി പറഞ്ഞത്

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ അൽകേഷ് കുമാർ ശർമ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി. കൊച്ചി – ബംഗല്ലൂരു വ്യവസായ ഇടനാഴിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

ALSO READ: ഭീകരവാദം വ്യവസായമാക്കി മാറ്റിയ പാകിസ്ഥാനുമായി ചർച്ചയോ? ഇന്ത്യൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി

കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും മുഹമ്മദ് ഹനീഷിനെ മാറ്റി. തൊഴിൽ നൈപുണ്യംവകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. നികുതി എക്സൈസ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ട്. ദേവികുളം സബ് കളക്ടറായിരുന്ന വി ആർ രേണു രാജിനെ പൊതുഭരണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. സ്ഥാനകയറ്റത്തെ തുടർന്നാണ് പുതിയ നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button