NewsIndia

ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ലക്ഷ്യം പ്രധാന മന്ത്രിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും; രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ലക്ഷ്യം പ്രധാന മന്ത്രിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആണെന്ന് രഹസ്യാന്വേഷണ വിഭാഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെയും ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ലക്ഷ്യമിടുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ALSO READ: ഇത് ഭാരത ജനത തന്ന അംഗീകാരം; സ്വച്ഛ് ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിന് ഇന്ത്യകാർക്ക് ഗോള്‍ കീപ്പര്‍ പുരസ്‌കാരം സമ്മാനിച്ച് നരേന്ദ്ര മോദി

ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പ്രതികാരമായിട്ടാണ് പ്രധാനമന്ത്രിയെയും അജിത്ത് ഡോവലിനെയും ജയ്‌ഷെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീമിനെ ജയ്‌ഷെ സജ്ജമാക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെ.ഇ.എം ഭീകരന്‍ ഷംസര്‍വാനിയും ഇയാളുടെ നിര്‍ദ്ദേശകനും തമ്മിലുള്ള ആശയവിനിമയം ഒരു കുറിപ്പിന്റെ രൂപത്തില്‍ ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതനുസരിച്ച് ജമ്മുകശ്മീര്‍, അമൃത്സര്‍, പത്താന്‍കോട്ട്, ജയ്പൂര്‍, ഗാന്ധിനഗര്‍, കാണ്‍പൂര്‍, ലഖനൗ എന്നിവയുള്‍പ്പെടെ 30 നഗരങ്ങളിലും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ജെയ്‌ഷെ നടത്താനാലോചിക്കുന്ന വലിയൊരു ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

ALSO READ: പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തിയതായി റിപ്പോർട്ട്

സര്‍ജിക്കല്‍ സ്‌ട്രൈക്ക് , ബാലകോട്ടിലെ വ്യോമാക്രമണം തുടങ്ങിയവയില്‍ ഡോവലിനുള്ള പങ്കാണ് ഭീഷണിക്ക് കാരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ ഡോവലിന്റെ പങ്ക് വളരെ വലുതായതിനാല്‍ അദ്ദേഹം വലിയ ഭീഷണിയാണ് നേരിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button