Latest NewsNewsInternational

ഏറെ നയതന്ത്രപ്രാധാന്യമുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍

ന്യൂയോര്‍ക്ക് : ഏറെ നയതന്ത്രപ്രാധാന്യമുള്ള ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച വ്യക്തിയും മികച്ച നേതാവുമാണെന്ന് ട്രംപ് പറഞ്ഞു.
നേരത്തേ ഇന്ത്യയുടെ നില ഏറെ മോശമായിരുന്നെന്ന് എനിക്ക് ഓര്‍മയുണ്ട്. കുറേയേറെ ഭിന്നതകളും പോരാട്ടങ്ങളും കഴിഞ്ഞാണ് മോദി എല്ലാം ഒരുമിപ്പിച്ചത്. ഒരു പിതാവിനെപ്പോലെ മോദി എല്ലാവരെയും ചേര്‍ത്തു. ഒരുപക്ഷേ അദ്ദേഹമായിരിക്കാം ഇന്ത്യയുടെ പിതാവ്. അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കേണ്ടത്- ട്രംപ് പറഞ്ഞു

Read Also : കള്ളപ്പണക്കേസിൽ ശരദ് പവാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പരസ്പരം തിരിച്ചറിഞ്ഞാല്‍ അവര്‍ ഒരുമിച്ചു പോകുമെന്നാണ് എന്റെ വിശ്വാസം. ആ കൂടിക്കാഴ്ചയില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുമെന്ന് എനിക്കു തോന്നുന്നു- ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ അല്‍- ഖയ്ദ ഭീകരര്‍ക്കു പരിശീലനം നല്‍കിയ കാര്യം പാക്ക് പ്രധാനമന്ത്രി സമ്മതിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതു മോദി നോക്കിക്കോളുമെന്നായിരുന്നു ട്രംപിന്റെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button