കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്. ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാറിനാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. അടിയന്തരമായി ഫ്‌ളാറ്റിലെ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ ആണ് നഗരസഭാ സെക്രട്ടറിയുട നിർദേശം.
ALSO READ: ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ഇലക്ഷൻ സമിതി യോഗം ഇന്ന്
ഇതിനിടെ ഫ്‌ളാറ്റിലെ കുടിവെള്ളവും വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി വൈദ്യുതി ബോർഡിനും വാട്ടർ അതോറിറ്റിക്കും ഓയിൽ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 27-ആം തീയതിക്കുള്ളിൽ വിച്ഛേദിക്കണമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. മരട് ഫ്‌ളാറ്റിലെ താമസക്കാരെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സർക്കാരിന്റേയും നഗരസഭയുടേയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഫ്‌ളാറ്റിൽ നിന്നും ഒഴിഞ്ഞുപോകില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് താമസക്കാരിൽ ഏറെയും.നേരത്തെ തന്നെ ഒഴിയണമെന്നാവശ്യപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകിയതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികളായി വേണം ഇതിനെ വിലയിരുത്താൻ.
Post Your Comments