Latest NewsKeralaNews

സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ള ഗുരുതരമായ വിഷയത്തെ കുറിച്ച് ജോര്‍ജ് കുര്യന്‍ അമിത് ഷായ്ക്ക് കത്തെഴുതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ള ഗുരുതരമായ വിഷയത്തെ കുറിച്ച് ജോര്‍ജ് കുര്യന്‍ അമിത് ഷായ്ക്ക് കത്തെഴുതി. കേരളത്തിലെ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിനു വിധേയരാക്കി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നത് ഇസ്ലാമിക ഭീകരരുടെ മൃദുവായ ലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂനപക്ഷ ദേശീയ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്ര അമിത് ഷായ്ക്ക് കത്ത് എഴുതിയത്. വിഷയം ഗൗരവമുള്ളതാണെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുള്ള സാഹചര്യമാണുള്ളതെന്നും ജോര്‍ജ് കുര്യന്‍ അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

Read also : ഇ​ന്ത്യ​യി​ലെ പ്രമുഖ പാർട്ടിയായ കോ​ണ്‍​ഗ്ര​സ് പോ​ലും കാ​ഷ്മീ​ര്‍ വി​ഭ​ജ​ന​ത്തി​നെ​തി​രെ​ന്ന് ഇ​മ്രാ​ന്‍ ഖാ​ന്‍

ലവ് ജിഹാദ് വിഷയത്തില്‍ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാക്കുന്ന പ്രവണതയ്ക്കെതിരെ ഫലപ്രദമായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ചുപേര്‍ ക്രിസ്തുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും കേരളത്തില്‍ ഒരു ഇടവേളക്കു ശേഷം മതപരിവര്‍ത്തനം വ്യപകമാകുന്നതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button