മഴക്കാലത്ത് സാധാരണ അധികമാരും വെള്ളം കുടിക്കാറില്ല. ദാഹം തോന്നാറില്ല എന്നതാണ് പ്രധാന കാര്യം. അതിനാൽ കൃത്യമായി വെള്ളം കുടിക്കാൻ മറന്നു പോകുന്നവരുണ്ട്. എന്നാൽ ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കണമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ചു മുതൽ എട്ടു മിനിറ്റോളം തിളപ്പിച്ച ശേഷം ചൂടാറിയ വെള്ളമാണ് കുടിക്കേണ്ടത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് വെള്ളം തിളപ്പിക്കാവുന്നതാണ്.
Read also: പോപ്പ്കോണിലെ റബ്ബർ സാന്നിധ്യം; ദുബായ് മുനിസിപ്പാലിറ്റി പറഞ്ഞത്
ഒരു വ്യക്തി ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം. ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന വെള്ളത്തിന്റെ തോത് അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. മഴയത്തും പഴച്ചാറുകൾ കുടിക്കാവുന്നതാണ്. പക്ഷെ ഐസ് ഇടരുത്. ശീതളപാനീയങ്ങളും കൃത്രിമമായിയുണ്ടാക്കിയ ജ്യൂസുകളും അപകടം ക്ഷണിച്ചുവരുത്തും. മറ്റ് രോഗങ്ങളില്ലെങ്കിൽ ചെറുചൂടോടെ ഓരോ ഗ്ലാസ് പാലു കുടിക്കാം. തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും കുടിക്കാം എന്ന പ്രവണതയും ശരിയല്ല. എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകു കാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതു വളരെ ഉത്തമമാണ്. കുടലിന്റെ ചലനങ്ങൾക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചർമം സുന്ദരമാക്കും. രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യാൻ സഹായിക്കും. വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിക്കും. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൻറ കാലറി കുറക്കാൻ സാധിക്കുന്നതാണ്.
Post Your Comments