ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനും സിപിഐയ്ക്കും കൈമാറിയത് കണക്കില്‍പ്പെടാത്ത കോടികള്‍. വെളിപ്പെടുത്തലുകളുമായി ഡിഎംകെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനും സി പി ഐക്കുമായി ഇരുപത്തിയഞ്ച് കോടി രൂപ നല്‍കിയതായാണ് ഡി എം കെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പതിനഞ്ച് കോടി രൂപ സി പി ഐക്കും പത്ത് കോടി സി പി എമ്മിനുമാണ് നല്‍കിയിരിക്കുന്നതെന്നും ഡി എം കെ തിരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Read Also : മയക്ക് മരുന്ന് നൽകി പീഡനം, ബ്ലാക്ക് മെയിലിങ്, മതപരിവർത്തന ശ്രമം: പ്രതി കീഴടങ്ങിയത് എൻഐഎ യുടെ അന്വേഷണം ഭയന്ന്
എന്നാല്‍ ഇടത് പാര്‍ട്ടികള്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തില്‍ ഈ തുക രേഖപ്പെടുത്തിയിട്ടില്ല. വ്യക്തമായ പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചില്ലെങ്കില്‍ പാര്‍ട്ടികള്‍ക്ക് പിടി വീഴാന്‍ സാദ്ധ്യതയുണ്ട്.
ജൂലൈ പത്തിനും സെപ്റ്റംബര്‍ പതിമൂന്നിനുമായി സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ സി പി എമ്മിന്റെ ആകെ തിരഞ്ഞെടുപ്പ് ചിലവായി കാണിച്ചിരിക്കുന്നത് 7.2 കോടി രൂപ മാത്രമാണ്. എന്നാല്‍ സി പി ഐ ആകട്ടെ ഇതുവരെ ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.
Post Your Comments