സ്ത്രീകളിലെ സ്താനാർബുദത്തിൻ്റെ നിരക്ക് വർധിക്കുകയാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഇത് ഒഴിവാക്കാവുന്നതേ ഉള്ളു. കണ്ണാടിക്ക് മുന്നിൽ അൽപ്പ നേരമോ, കുളിമുറിയിലോ അൽപ്പ സമയം ചിലവഴിച്ചാൽ സ്തനങ്ങളിലെ മുഴകൾ തിരിച്ചറിയാനാകും. മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കണം. ആർത്തവം നിന്ന സ്ത്രീകൾക്ക് മാസത്തിൽ എപ്പോൾ വേണമെങ്കിലും സ്തനങ്ങൾ പരിശോധിക്കാവുന്നതാണ്.
ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് മുമ്പ് സ്തനങ്ങളിൽ മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. തൊലിയ്ക്ക് നിറ വ്യത്യാസമോ, മുല കണ്ണുകൾ ഉള്ളിലേയ്ക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കണം. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തിൽ തൊട്ടു നോക്കണം. ഉള്ളം കൈയുടെ പരന്ന ഭാഗം വേണം ഉപയോഗിക്കാൻ. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക. ഇത്തരത്തിൽ തന്നെ വലത്തെ സ്‌തനവും പരിശോധിക്കണം. വലത്തെ സ്തനം പരിശോധിക്കുമ്പോൾ വലത്തെ കൈ തലയുടെ പിറകിൽ വെക്കുക. തൊട്ടു നോക്കുമ്പോൾ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കണം.
Post Your Comments