KeralaLatest NewsNews

അരൂരില്‍ അങ്കത്തിനില്ല; എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ്

ചേര്‍ത്തല: അരൂരില്‍ ഉപതെരഞ്ഞെടുപ്പ് അംഗത്തിനില്ലെന്ന് ബിഡിജെഎസ്. എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കുന്നതാണ് ബി.ഡി.ജെ.എസ്. തീരുമാനം. പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ മത്സരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ എല്‍ഡിഎഫിനെ സഹായിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബിഡിജെഎസിന്റെ പിന്‍മാറ്റമെന്നാണ് സൂചന. എസ്.എന്‍.ഡി.പി.യോഗത്തിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

ALSO READ: ജോയ്‍സ് ജോർജിന്‍റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ? പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സ്ഥലംമാറ്റി

ബി.ഡി.ജെ.എസ്. നേരിടുന്ന അവഗണനയ്ക്ക് ബി.ജെ.പി.യാണ് ഉത്തരവാദി. തത്കാലം എന്‍.ഡി.എ.യില്‍തന്നെ തുടരും. ആവശ്യമെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. തുഷാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കും.

ALSO READ: ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ഫോറം; വിദേശ നിക്ഷേപകരോട് ഇന്ത്യയിലേക്ക് കടന്ന് വരാന്‍ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button