Latest NewsNewsInternational

ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പ് : സംഘത്തില്‍ നിന്ന് കണ്ടെത്തിയത് രാഷ്ട്രീയ-സിനിമ-വ്യവസായ ന്നതബന്ധങ്ങളിലുള്ളവരുടെയടക്കം ആയിരകണക്കിനു പേരുടെ നഗ്നദൃശ്യങ്ങള്‍

ഭോപ്പാല്‍: രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്നത്. ഭോപ്പാലില്‍ പിടിയിലായ ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത് ഉന്നതരുടെ നാലായിരത്തിലധികം ദൃശ്യങ്ങളാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുമാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംസ്ഥാനത്തെ പല ഉന്നതരും ഉള്‍പ്പെടുന്ന നാലായിരത്തോളം ഫയലുകളാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ലാപ്ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികള്‍ക്കൊപ്പമുള്ള പല ഉന്നതരുടെയും നഗ്ന ദൃശ്യങ്ങളും , സെക്സ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും, ഓഡിയോ ക്ലിപ്പുകളും അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയറായ ഹര്‍ഭജന്‍ സിംഗ് 3 കോടി രൂപ ആവശ്യപ്പെട്ട് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പണം നല്‍കാനെന്ന വ്യാജേന യുവതികളെ വിളിച്ച് വരുത്തി പോലീസ് തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.

പെണ്‍കെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. ‘ഇരകളില്‍’ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉള്‍പ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേതാ സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button