KeralaLatest NewsNews

സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംഘനം; പുനര്‍മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതില്‍ ദുരൂഹത

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശ പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തി ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയില്‍ ദുരൂഹതയേറുന്നു. സാങ്കേതിക സര്‍വ്വകലാശാലയുടെ ഡാറ്റാബേസിലും മാറ്റം വരുത്തിയതായാണ് പുതിയ കണ്ടെത്തല്‍. ഒടുവില്‍ കിട്ടിയ മാര്‍ക്ക് ആദ്യം ലഭിച്ച മാര്‍ക്കാക്കി തിരുത്താന്‍ സര്‍വ്വകലാശാല പ്രത്യേകം ഉത്തരവിറക്കിയിരുന്നു.

ALSO READ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി : ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം

മൂല്യനിര്‍ണ്ണയം നടത്തി വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ചു എന്ന് മന്ത്രി ആരോപണം ഉന്നയിച്ചിരുന്ന അധ്യാപകര്‍ക്കെതിരെ സാങ്കേതിക സര്‍വ്വകലാശാല നടപടി എടുക്കാത്തതിലും ദുരൂഹതയുണ്ട്. എല്ലാം ചട്ടപ്രകാരമാണ് നടന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ന്യായീകരണമെങ്കിലും സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നതെല്ലാം ചട്ടലംഘനമാണെന്ന കാര്യം വ്യക്തമായി. മൂല്യനിര്‍ണ്ണയത്തില്‍ ആക്ഷേപമുയര്‍ന്ന ആറാം സെമസ്റ്റര്‍ ഡൈനാമിക്സ് ഓഫ് മെഷിനറീ പേപ്പറില്‍ എല്ലാപേപ്പറുകളും പരിശോധിക്കാതെ ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടി മാത്രം പ്രത്യേക മൂല്യനിര്‍ണ്ണയ നടത്തിയതിലും ദുരൂഹതയുണ്ട്. അദാലത്തില്‍ മന്ത്രി പ്രത്യേക പരിഗണ നല്‍കി സഹായിച്ച ശ്രീഹരിക്ക് മൂന്നാം മൂല്യനിര്‍ണ്ണയത്തില്‍ പതിനാറ് മാര്‍ക്ക് അധികം കിട്ടിയതില്‍ മാത്രം ഒതുങ്ങുന്നില്ല ദുരൂഹതകള്‍. അസാധാരണ നടപടകളിലൂടെ സര്‍വ്വകലാശാല ഡാറ്റാബേസിലും മാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ALSO READ : കേരളത്തിലേക്ക് കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരും; വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്

നാല്‍പത്തിയെട്ട് മാര്‍ക്ക് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്താന്‍ സാങ്കേതികതടസങ്ങള്‍ നിരന്നപ്പോള്‍, ഡാറ്റാബേസ് അട്ടിമറിച്ചു. പ്രത്യേക ഉത്തരവിലൂടെ പാസ്‌വേഡ് ഉപയോഗിച്ച് ഡാറ്റാബേസ് തുറന്ന് ആദ്യം ലഭിച്ച 29മാര്‍ക്ക് നീക്കി. ആദ്യ മൂല്യനിര്‍ണ്ണയത്തില്‍ തന്നെ 48മാര്‍ക്ക് ശ്രീഹരിക്ക് ലഭിച്ചതായി ഡിജിറ്റല്‍ രേഖകള്‍ ഉണ്ടാക്കുകയായിരുന്നു. എല്ലാം വെട്ടിതിരുത്താന്‍ വൈസ് ചാന്‍സലര്‍ പ്രത്യേക ഉത്തരവിറക്കി. ഈ ചടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ഗവര്‍ണ്ണറെ സമീപിക്കാനാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button