തിരുവനന്തപുരം: പിണറായി സർക്കാരിൽ ബന്ധുനിയമന വിവാദത്തിൽ രണ്ടാമത്തെ മന്ത്രിയും രാജിവച്ചു. ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിൽ മുഖ്യമന്ത്രിയ്ക്ക് രാജി നൽകിയത്. ഈ സംഭവത്തിൽ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി.
”സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും.ഏവര്‍കും റമദാന്‍ മുബാറക്..” – കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
read also:സംസ്ഥാനത്ത് കോവിഡ് വ്യാപനം, നിയന്ത്രണ ഉത്തരവ് പുറത്തിറങ്ങി
സ്വർണ കടത്ത് കേസ്, ബന്ധു നിയമനം തുടങ്ങിയ ആരോപണങ്ങളിൽ നിറഞ്ഞു നിന്നിട്ടും രാജിവയ്ക്കാതെ മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിെനതിരെ സി.പി.എമ്മില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. തുടര്ഭരണ ഫലപ്രഖ്യാപനത്തിനായ് കാത്തിരിക്കുകയാണ് ഇടതുപക്ഷം. ഭരണത്തിെന്റ അവസാന കാലങ്ങളില്‍ സര്‍ക്കാറിനെയും മുന്നണിയെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുകയാണ് ജലീലിന്റെ രാജി
Post Your Comments