USALatest NewsNews

നിങ്ങൾ പരിസ്ഥിതിയെ നശിപ്പിച്ചു; യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ പൊട്ടിത്തെറിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക

ന്യൂയോര്‍ക്ക്: പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികൾക്കെതിരെ യുഎന്‍ പരിസ്ഥിതി ഉച്ചകോടിയില്‍ ആഞ്ഞടിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രീറ്റാ തുന്‍ബര്‍ഗ്.

ALSO READ: യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി

ഗ്രേറ്റാ തുന്‍ബര്‍ഗാണ് ലോകനേതാക്കളെ ഇരുത്തിക്കൊണ്ട് കുഞ്ഞുബാല്യത്തിന്റെ കടുത്ത ആശങ്കകളും രോഷവും പ്രകടിപ്പിച്ചത്.

ഐക്യരാഷ്ട്രസഭാ വേദിയില്‍ തുന്‍ബര്‍ഗ് കണ്ണീര്‍വാര്‍ത്തുകൊണ്ട് പറഞ്ഞു. 60 ഓളം ലോകനേതാക്കളാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നിങ്ങളെന്റെ ബാല്യത്തിന്റെ സ്വപ്‌നങ്ങളെ മുഴുവന്‍ പാഴ്‌വാക്കുകള്‍ പറഞ്ഞ് കവര്‍ന്നെടുത്തു. അവർ പറഞ്ഞു.

ALSO READ: 2021 ലെ സെന്‍സസ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ… പരമ്പരാഗത രീതിയായ കടലാസ് പേന എന്നിവയ്ക്ക് ഗുഡ്‌ബൈ … ഇനി എല്ലാം ഇങ്ങനെ

കാര്‍ബണ്‍ പുറംതള്ളലിനെതിരെ ശക്തമായ നടപടി എടുത്ത രാജ്യങ്ങളുടെ നേതാക്കള്‍ക്ക് മാത്രമേ സംസാരിക്കാന്‍ അനുവാദമുള്ളു എന്ന് മുന്നേകൂട്ടി സെക്രട്ടറി ജനറല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോകപരിസ്ഥിതിയുടെ സമ്മേളനത്തില്‍ നിന്ന് കടുത്തവിമര്‍ശനം നേരിടുന്ന ബ്രസീലും എണ്ണപ്രശ്‌നത്തില്‍ പ്രതിഷേധിച്ച് സൗദി അറേബ്യയും പങ്കെടുത്തില്ല. ഫ്രാന്‍സും ജര്‍മ്മനിയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള സാമ്പത്തിക സഹായം സഭയില്‍ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button