ന്യൂഡൽഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി. ചിദംബരത്തെ സന്ദർശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും മുന്‍ പ്രധാനന്ത്രി മന്‍മോഹന്‍ സിംഗും. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഇവർക്കൊപ്പം ജയിലിലെത്തിയിരുന്നു. ചിദംബരത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് കാർത്തിയും പറയുകയുണ്ടായി.
2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് അദ്ദേഹത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Post Your Comments