ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അബദ്ധങ്ങള്‍ മാത്രമാണ് . പാകിസ്ഥാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം പ്രതിനിധി മലീഹ ലോധി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വിദേശകാര്യമന്ത്രിയാക്കി. ട്വിറ്ററിലാണ് വിദേശകാര്യമന്ത്രി എന്ന് ബോറിസ് ജോണ്‍സണെ അഭിസംബോധന ചെയ്തത്.
Read Also :പ്രവാസികള്‍ക്ക് ആധാര്‍ : ഉത്തരവ് പുറത്തിറങ്ങി
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയു, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണസന്റെയും ചിത്രം ട്വിറ്ററില്‍ മലീഹ ലോധി ട്വിറ്ററില്‍ പങ്കു വച്ചിരുന്നു. ‘ഇമ്രാന്‍ ഖാന്‍ ബ്രി്ട്ടീഷ് വിദേശ കാര്യമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ന് രാവിലെ കണ്ടു’ എന്ന അടിക്കുറിപ്പോടെ നല്‍കിയ ട്വിറ്ററിനെ കളിയാക്കി നിരവധി ട്രോളാണ് സോഷ്യല്‍ മീഡിയയില്‍നിറഞ്ഞത്.
നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനായി ഒരു മണിക്കൂറിനകം ട്വീറ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ബോറിസ് ജോണ്‍സന്റെ പദവി ശരിയാക്കി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. അക്ഷര പിശക് സംഭവിച്ചതു കൊണ്ട് ആദ്യത്തെ പോസ്റ്റ് മാറ്റുന്നുവെന്ന് കാണിച്ച് രണ്ടാമത്തേത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്.എന്നാല്‍ മലീഹ ലോധി മണ്ടത്തരങ്ങള്‍ ഉണ്ടാക്കുന്നതില്‍ കുപ്രസിദ്ധ ആണ്. ഈ സംഭവത്തോടെ പാകിസ്ഥാന്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ പരിഹാസ്യരായി.
Post Your Comments