പട്ടിക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന വഴിയില്‍ വാഴനട്ട് പാണഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ഉദ്ഘാടന മാമാങ്കത്തിനെത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വാഴ നട്ടത്. പ്രതിഷേധ പ്രകടനം കെ.പി.സി.സി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സമരത്തിന് പഞ്ചായത്ത് അംഗങ്ങളായ ഔസേപ്പ് പതിലേട്ട്, മനോജ്, ജയ, ജോസ് പൂവന്‍ചിറ, സി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരക്കാരെ പിന്നീട് പീച്ചി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read also: കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്; കേരള പോലീസിന്റെ കുറിപ്പിങ്ങനെ
Post Your Comments