ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചതിൽ പ്രതിഷേധം. ടെംപിള്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആണ് ഗജരത്‌നം പത്മനാഭന്‍ അടക്കമുള്ള ആനകളുടെ അകമ്പടിയോടെ സ്വീകരിച്ചത്. ക്ഷേത്രത്തിന്റ പ്രധാന കവാടമായ കിഴക്കെനടയില്‍ വിരിച്ച ചുവപ്പ് പരവതാനിയിലൂടെ എത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്ന ആനകളായ ഗുരുവായൂര്‍ പത്മനാഭന്‍, വലിയകേശവന്‍, ഇന്ദ്രസെന്‍ എന്നിവയെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ എതിരേറ്റത് ക്ഷേത്രാചാരങ്ങളെ അപമാനിക്കുന്നതാണെന്നു ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഗുരുവായൂരപ്പനേക്കാള്‍ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഈ മരുന്നുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യന്ത്രാലയം ഉത്തരവിറക്കി
കെ കരുണാകരനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കിഴക്കേനടയില്‍ ദീപ സ്തംഭത്തിനു മുന്നിലെത്തിയ അദ്ദേഹം അല്‍പനേരം അവിടെ ചെലവഴിച്ചു. ക്ഷേത്രത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസും നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Post Your Comments