UAENewsGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഈ മരുന്നുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യന്ത്രാലയം ഉത്തരവിറക്കി

അബുദാബി : റാനിടൈഡിന്‍ അടങ്ങിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും യുഎഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു സംബന്ധിച്ച് രാജ്യത്ത് സര്‍ക്കുലര്‍ ഇറങ്ങി. റാനിടൈഡിന്‍ അടങ്ങിയ മരുന്നുകള്‍ രാജ്യത്ത് നിരോധിച്ചതിനെ കുറിച്ച് ഡോക്ടര്‍മാര്‍, മരുന്ന് വിതരണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവര്‍ക്ക് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കി.

ഈ മരുന്ന് നിരോധിക്കാനുണ്ടായ കാരണത്തെ കുറിച്ച് ആരോഗ്യമന്ത്രാലയം വിശദീകരണവും നല്‍കി. റാനിടൈഡിന്‍ കൂടിയ അളവിലുള്ള മരുന്നുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ്അഡ്മിനിസ്‌ട്രേഷന്‍, എഫ്ഡിഎ, ദി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി. ഇ എംഎ തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് റാനിടൈഡിന്‍ ചേര്‍ന്ന മരുന്നുകള്‍ രാജ്യത്ത് നിരോധിച്ചത്.

മാത്രമല്ല റാനിടൈഡിന്‍ ചേര്‍ന്നിട്ടുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ അത് നിര്‍ത്തിവെയ്ക്കാനും ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

അള്‍സറിനും വയറിലെ പ്രശ്‌നത്തിനുമാണ് ഈ മരുന്നുകള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഈ മരുന്ന് കഴിയ്ക്കുന്നവര്‍ ഡോക്ടര്‍മാരെ ചെന്നുകണ്ട് ഈ മരുന്നിന് പകരം മറ്റ് മരുന്നുകള്‍ കുറിച്ചുതരുവാന്‍ ആവശ്യപ്പെടണമെന്നും ജനങ്ങള്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

മാത്രമല്ല വിലക്ക് ലംഘിച്ച് ഈ മരരുന്നുകളുടെ വില്‍പ്പന കണ്ടെത്തിയാല്‍ 0404 23.01448 എന്ന നമ്പറിലേയ്‌ക്കോ, pv@moh.gov.ae എന്ന ഇ-മെയില്‍ അഡ്രസിലേയ്‌ക്കോ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button