ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി . ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം. എന്നാല്‍ 64 കോടി രൂപയ്ക്കായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നത്. 600 കോടി രൂപ ഭൂമി വില ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
Read Also : ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സ്വകാര്യവല്‍ക്കരിക്കാനിരിക്കെയാണ് കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. 64 കോടി രൂപയ്ക്ക് കേരള സര്‍ക്കാര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാറുമായി ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ 120 ഏക്കറോളം വരുന്ന ഭൂമിക്ക് വില നിശ്ചയിക്കണമെന്ന സി.ഐ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭൂമിക്ക് 600 കോടി രൂപ വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്ത് നല്‍കിയ ഭൂമിക്കാണ് തിരിച്ച് പണം വേണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ വെച്ചിരിക്കുന്നത്.
Post Your Comments