Latest NewsIndiaNews

ഇന്ത്യാ-പാക് അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോണുകൾ വഴി ആയുധങ്ങൾ; പഞ്ചാബ് മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചു

അമൃത്സർ: ഇന്ത്യാ-പാക് അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോണുകൾ വഴി ആയുധങ്ങൾ എത്തിക്കുന്നുവെന്നും വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറഞ്ഞു.

ALSO READ: ഉപതെരഞ്ഞെടുപ്പ്: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

തന്റെ ട്വീറ്റിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള ഇന്ത്യയുടെ തീരുമാനത്തിനോടുള്ള പാകിസ്ഥാന്റെ പ്രതികരണമാണ് ഈ ‘ നീക്കങ്ങളെ’ന്നും അമരീന്ദർ സിംഗ് തന്റെ ട്വീറ്റിലൂടെ പറയുന്നു. ഖാലിസ്ഥാൻ സിന്ദാബാദ് സേനയുടെ ഒരു സെൽ പഞ്ചാബ് പൊലീസ് കണ്ടെത്തിയെന്നുള്ള വാർത്തകൾക്ക് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥന.

ALSO READ: കള്ളപ്പണക്കേസിൽ ശരദ് പവാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു

അതിർത്തി പ്രദേശങ്ങളിൽ ആയുധങ്ങൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനുള്ള പുറപ്പാടാണ്. പാകിസ്ഥാനും ജർമൻ ഭീകരവാദ ഗ്രൂപ്പുമാണ് ഖാലിസ്ഥാൻ സിന്ദാബാദ് സേനയെ പിന്തുണയ്ക്കുന്നതും അവർക്ക് സഹായം എത്തിക്കുന്നതും . ഇവർ പഞ്ചാബ് കേന്ദ്രീകരിച്ച് നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button