സ്വപ്രയത്നത്തില്‍ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് ഷെയ്ന്‍ നിഗം. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയ്ന്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ ഒരാളാണ്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് പോലെയുള്ള ചിത്രങ്ങള്‍ ഷെയ്നിന്റെ കരിയര്‍ ഗ്രാഫ് വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്.
ഷെയ്ന്‍ നിഗം നായകനായി ആദ്യം പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത, അഹന കൃഷ്ണ നായികയായ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം. ഈ ചിത്രത്തില്‍ നിന്ന് ഷെയ്ന്‍ പിന്മാറുകയായിരുന്നു. ഒടുവിൽ ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലായിരുന്നു ആ വേഷത്തിൽ അഭിനയിച്ചത്. അതിനുള്ള കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി
സൗബിനിക്കയാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്.- ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments