Latest NewsNewsCareer

സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

സംസ്ഥാന ദാരിദ്ര്യ നിർമാർജ്ജന മിഷൻ (കുടുംബശ്രീ) ജില്ലാ മിഷനുകളിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുളള ജീവനക്കാർ ചട്ടപ്രകാരം മാതൃവകുപ്പിൽ നിന്നുളള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഓരോ ഒഴിവുകളുണ്ട്.
26500-56700 (പുതുക്കിയത്) ആണ് ശമ്പള സ്‌കെയിൽ. അംഗീകൃത സർവകലാശാല ബിരുദം, സംഘാടന പാടവം ഉണ്ടായിരിക്കണം.

Also read : ഈ തസ്തികയിൽ നോർത്തേൺ റെയിൽവേയിൽ അവസരം

ദാരിദ്ര്യ നിർമാർജന – തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവർഗ വികസന/മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം.

അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അയയ്ക്കണം.
ഒക്‌ടോബർ ഒന്ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ഒക്‌ടോബർ മൂന്ന് രാവിലെ പത്ത് മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button