Latest NewsKeralaNews

തലസ്ഥാനത്ത് ഭൂകമ്പം

ന്യൂഡല്‍ഹി•ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. വൈകുന്നേരം 4.35 ഓടെയാണ് സംഭവം.

ന്യൂടെല്‍ഹി, ചണ്ഡിഗഡ്, കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമേ പാകിസ്ഥാനിലെ ചില പട്ടണങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കശ്മീരിന് സമീപം ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button