ബള്‍ഗാറിയ: പെണ് സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ തലമുടി പോലെ തന്നെ ചുണ്ടിനും ഏറെ പ്രാധാന്യമുണ്ട്. ഭംഗിയുള്ള അധരങ്ങള്‍ പെണ്ണിനെന്നും ഒരഴകാണ്. ചുണ്ടുകളുടെ ആകൃതിയും വലുപ്പവും നിറവുമൊക്കെയാണ് സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതെങ്കിലും ഓരോരുത്തരുടെയും സൗന്ദര്യ സങ്കല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു.
ALSO READ : നിങ്ങള്‍ കുളിക്കുന്നത് വൈകുന്നേരങ്ങളിലാണോ? എങ്കില്‍ ഇതൊന്ന് വായിക്കൂ…
എന്നാല്‍ 22കാരിയായ ആന്‍ഡ്രിയയെന്ന വദ്യാര്ത്ഥിനിക്ക് തനിക്ക് വലിയ ചുണ്ടുകള്‍ വേണമെന്നായിരുന്നു ആഗ്രഹം. അതിനായി തന്റെ ചുണ്ടിന്റെ വലുപ്പം മൂന്നിരട്ടിയായി കൂട്ടുകയായിരുന്നു അവള് ചെയ്തത്. ബള്‍ഗാറിയ സ്വദേശിയായ ആന്‍ഡ്രിയ പതിനഞ്ച് തവണയായാണ് പല തരത്തിലുളള ചികിത്സയിലൂടെ ചുണ്ടിന്റെ വലുപ്പം കൂട്ടിയത്. സോഫിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ ഇതിന് വേണ്ടി വര്‍ഷങ്ങളായി നിരവധി ആസ്തറ്റിക്ക് ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു.
അധരങ്ങളുടെ വലുപ്പം കൂട്ടുവാനായി hyaluronic acid ആണ് ആന്‍ഡ്രിയയുടെ ചുണ്ടില്‍ കുത്തിവെച്ചത്. വലുപ്പം കൂടുതലുളള ചുണ്ടുകള്‍ തന്നില്‍ വലിയ ആത്മവിശ്വാസം ആണ് പകര്‍ന്നുതരുന്നതെന്നും ഇതാണ് തനിക്ക് കൂടുതല്‍ ചേരുന്നതെന്നുമാണ് ആന്‍ഡ്രിയ പറയുന്നത്. വലുപ്പമുളള ചുണ്ട് സ്വന്തമാക്കുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നെന്നും ആന്‍ഡ്രിയ പറയുന്നു. വലിയ ചുണ്ടുകളാണ് തന്നെ സുന്ദരിയാക്കുന്നത് എന്നാണ് തന്റെ വിശ്വാസമെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. 11,875 രൂപയാണ് ഓരോ ചികിത്സയ്ക്കായും ആന്‍ഡ്രിയ ചിലവാക്കിയിരുന്നത്. വലുപ്പം കൂട്ടിയതിന് ശേഷമുളള ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.
ALSO READ: ക്യാന്‍സറിനെ തടയാം ഈ പഴങ്ങള്‍ കഴിച്ചോളൂ…
ആന്‍ഡ്രിയയുടെ ഈ പ്രവൃത്തിയെ ചിലര്‍ പരിഹസിക്കാറുമുണ്ട്. എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും തനിക്ക് ഇപ്പോഴുള്ള ചുണ്ടുകളാണ് ഇഷ്ടമെന്നും അവര്‍ പറഞ്ഞു. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല എന്നാണ് ആന്‍ഡ്രിയ പറയുന്നത്.
Post Your Comments