റിയാദ്: സൗദിയിൽ നടുറോഡില്‍ സിംഹത്തിനൊപ്പം നടന്നയാളെ അറസ്റ്റ് ചെയ്‌തു. ജിദ്ദയിലെ ഒരു പ്രധാനറോഡിലായിരുന്നു സംഭവം. ഒരു കഫറ്റീരിയക്ക് സമീപമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരിലാരോ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റെ കാറിലാണ് ഇയാള്‍ സിംഹത്തെ കൊണ്ടുവന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സിംഹത്തെ മുനിസിപ്പല്‍ അധികൃതര്‍ക്ക് കൈമാറി.
Read also: പിഞ്ചുകുഞ്ഞുങ്ങളെ കുളത്തിലെറിഞ്ഞ് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി കുട്ടികളുടെ അമ്മ
നിയമവിരുദ്ധമായി വന്യമൃഗങ്ങളെ വളര്‍ത്തുന്നതും വാഹനങ്ങളിലും മറ്റും അവയെ കൊണ്ടുപോകുന്നതിനുമെതിരെ സൗദി വന്യജീവി കമ്മീഷന്‍ മുന്നറിയിപ്പ് നൽകി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Post Your Comments