Latest NewsKeralaNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി വച്ചു. സിപിഐ മരട് ലോക്കൽ കമ്മറ്റി നടത്താനിരുന്ന മാർച്ചാണ് മാറ്റി വച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ധർണ മാറ്റി വെക്കുന്നത്.

ALSO READ: സംസ്ഥാനത്തെ അഞ്ച് ഇടങ്ങളിലുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും

ഫ്ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിർമ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു. കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്.

ALSO READ: കെഎം മാണിക്ക് ശേഷവും ഒരു മാണി തന്നെ പാലാ ഭരിക്കും; മാണി സി കാപ്പൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button