പെണ്‍മക്കള്‍ ശാപമാണെന്ന് കരുതുന്ന അല്ലെങ്കില്‍ ബാധ്യതയാകുമെന്ന് വിചാരിക്കുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ അത്തരക്കാര്‍ വായിക്കേണ്ടതാണ് ശബ്‌ന എന്ന യുവതിയുടെ കുറിപ്പ്. ചിലര്‍ പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാനാഗ്രഹിക്കുന്നതിന്റെ പൊരുള്‍ വ്യക്തമാക്കിയാണ് ഡോക്ടറിന്റെ കുറിപ്പ്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചും അഭിമാനമാണെന്ന് പറഞ്ഞ് പെണ്‍മക്കളുടെ ചിത്രങ്ങള്‍ പങ്കുവച്ചുമൊക്കെയാണ് സെലിബ്രിറ്റികളും സാധാരണക്കാരുമൊക്കെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി ദിനമാഘോഷിച്ചത്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ശബ്‌നയുടെ കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
” ഒന്ന് കെടപ്പിലായ മൂത്രോം , ശർദിലും കോരാനും , മയ്യത്തായാൽ അട്ടായിക്കാനും ഒരു പെണ്ണും കൂടെ മാണ്ടേ ? ”
പെണ്മക്കൾ ദിനത്തിൽ കേട്ട മാസ് ഉപദേശമാണ് . ( അട്ടായിക്കൽ എന്നാൽ അലറിക്കരച്ചിൽ എന്നാണ് . )
ഉളളതൊരു ആണ് കുഞ്ഞാണ് . പെണ്കുഞ്ഞുങ്ങൾ പ്രത്യേകമായി ചെയ്യുന്ന കാര്യങ്ങളൊക്കെ അവനങ് ചെയ്തോളും . അല്ലേൽ , ഇനിയൊരു പെണ്കുഞ്ഞു വരികയാണെങ്കിൽ തന്നെ , അവൻ ചെയ്യുന്ന കാര്യങ്ങളെ അവളും ചെയ്യേണ്ടതുള്ളു . മൂത്രം കോരാനും , മരിച്ചു കിടക്കുമ്പോൾ കരയാനും ഒരു റോബോട്ടിനെ വാങ്ങിക്കാം . ഇമ്മാതിരി അഭ്യുദയകാംഷികളോടൊക്കെ
അല്ലാതെന്ത് പറയാൻ ? ..
ആരോഗ്യമുള്ള കാലത്ത് മക്കൾക്ക് വേണ്ടി ജീവിക്കണമെന്നും , കിടപ്പിലാവുന്ന അവസാന കാലത്ത് മക്കൾ എനിക്ക് വേണ്ടി ജീവിക്കണമെന്നും ചിന്തിക്കാതിരിക്കാൻ ഓരോ നിമിഷവും ശ്രദ്ധിക്കുന്നുണ്ട് . മാതാപിതാക്കൾ മക്കളെയും , മക്കൾ മാതാപിതാക്കളേയും , ജീവിക്കുമ്പോൾ കൂടെ കൂട്ടുക എന്നുള്ളതാണ് കാര്യം . ഏത് സാഹചര്യത്തിലും ഇത്രയും മനോഹരമായി ജീവിക്കാമെന്ന് , അവനവന്റെ ജീവിതത്തെ ഇത്ര മേൽ പ്രണയിക്കാം എന്നു പരസ്പരം കാണിച്ചു കൊടുക്കുക . ഒപ്പം ‘ വിരുന്നുകാരിയും , വീടിന്റെ വിളക്കു ‘ മൊന്നും ആവാതെ , എല്ലാ പെണ്മക്കളും മക്കൾ മാത്രമായി മാറുന്ന നല്ല കാലം വരട്ടെ എന്ന പ്രതീക്ഷയോടെ ..
അപ്പോ ,
ഹാപ്പി പെണ്കുട്ട്യോൾ ദിവസം _
( എന്ന് അമ്മയായൊരു പെണ്കുട്ടി ?
ഡോ : ശബ്ന . എസ്
https://www.facebook.com/sabna.chinnu/posts/2364277027014538
Post Your Comments