Latest NewsKeralaNattuvarthaNews

വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് പിടിയിൽ

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)നെ ആണ് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ അജീഷ് വിവാഹ വാഗ്ദനം നല്‍കി വശത്താക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

Also read : ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിന്റെ ജീവന്‍ രക്ഷിച്ചത് രണ്ടുവയസുകാരനായ മകന്‍; സംഭവം ഇങ്ങനെ

വിവാഹം കഴിച്ചോളാമെന്ന് ഉറപ്പ് നല്‍കിയ യുവാവ് തമ്പാനൂരുള്ള ലോഡ്ജില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇവർ നൽകിയ പരാതിയിൽ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അജീഷിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button