കൊച്ചി: അഗതിമന്ദിരത്തില്‍ അമ്മയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹുസൈനെ അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Read also: സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം
കൊച്ചി കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലാണ് വയോധികയെ സൂപ്രണ്ട് അന്‍വര്‍ ഹുസൈൻ മർദിച്ചത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള മകളെകൊണ്ട് ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോൾ മർദിക്കുകയായിരുന്നു.സ്ത്രീക്ക് നേരെ അന്‍വര്‍ ഹുസൈന് മോശമായ പദപ്രയോഗങ്ങളും നടത്തുന്നുണ്ട്. ചവിട്ടിയും തൊഴിച്ചും പൈപ്പ് ഉപയോഗിച്ചുമാണ് മര്‍ദിച്ചത്.അന്തേവാസികളോട് സൂപ്രണ്ടിന്റെ സമീപനം ക്രൂരത നിറഞ്ഞതാണെന്നും നേരത്തെയും അന്തേവാസികള്‍ക്ക് നേരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നുമാണ് ജീവനക്കാർ പറയുന്നത്.
Post Your Comments