Latest NewsKeralaNews

അ​ഗതിമന്ദിരത്തിൽ വയോധികയെ മർദിച്ച സംഭവം; ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ അമ്മയെയും മകളെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി കെ കെ ശൈലജ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അവർ നിർദേശിച്ചു.

Read also:ഞങ്ങള്‍-നിങ്ങള്‍ എന്ന വ്യത്യാസം ഇല്ലാതെ നമ്മള്‍ എന്ന ചിന്തയോടെ പ്രവര്‍ത്തിക്കണം; രാഷ്ട്രപതി ഐപിഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്

കൊച്ചി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലാണ് വയോധികയെ സൂപ്രണ്ട് അന്‍വര്‍ ഹുസൈൻ മർദിച്ചത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ മാനസികാസ്വാസ്ഥ്യമുള്ള മകളെകൊണ്ട് ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോൾ മർദിക്കുകയായിരുന്നു.സ്ത്രീക്ക് നേരെ അന്‍വര്‍ ഹുസൈന്‍ മോശമായ പദപ്രയോഗങ്ങളും നടത്തുന്നുണ്ട്. ചവിട്ടിയും തൊഴിച്ചും പൈപ്പ് ഉപയോഗിച്ചുമാണ് മര്‍ദിച്ചത്.അന്തേവാസികളോട് സൂപ്രണ്ടിന്റെ സമീപനം ക്രൂരത നിറഞ്ഞതാണെന്നും നേരത്തെയും അന്തേവാസികള്‍ക്ക് നേരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നുമാണ് ജീവനക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button