കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രീംകോടതിയിൽ. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കും. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
ALSO READ: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി
സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണിയും ഹാജരാകും. അതേസമയം, ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ALSO READ: വനിതാ ശിശു വികസന വകുപ്പിൽ താൽക്കാലിക നിയമനം
വിധി നടപ്പാക്കാൻ സാവകാശം നേടാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിഷയത്തിൽ ജസ്റ്റിസ് അരുൺ മിശ്ര എടുക്കുന്ന നിലപാട് നിർണായകമാകും.
Post Your Comments