Latest NewsIndiaNews

നിലവിലെ എല്ലാ ബസുകളും രണ്ട് വര്‍ഷത്തിനകം ഇലക്ട്രിലേയ്ക്ക് മാറും : പുതിയ മാറ്റത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി : നിലവിലെ എല്ലാ ബസുകളും രണ്ട് വര്‍ഷത്തിനകം ഇലക്ട്രിലേയ്ക്ക് മാറും . പുതിയ മാറ്റത്തെ കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശുദ്ധമായ ഊര്‍ജ്ജ സോത്രസ്സുകളിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കാതെ തന്നെ ഇത് സാധ്യമാകുമെന്നും നിതിന്‍ ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also : ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രണ്ടുവര്‍ഷത്തിനകം എല്ലാ ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. അവ ബയോ സിഎന്‍ജി, എഥനോള്‍, മെഥനോള്‍ എന്നിവയില്‍ ഓടുന്നവ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പകരം ബദല്‍ ഊര്‍ജ്ജ സോത്രസ്സുകളിലേക്ക് രാജ്യം മാറണമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ നിരോധിച്ച് കൊണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യകതയില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് സ്വാഭാവിക രീതിയില്‍ സംഭവിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.മുന്‍പും സമാനമായ രീതിയില്‍ ഗഡ്കരി അഭിപ്രായപ്പെട്ടിട്ടുണ്ട്.

.ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുവാഹനങ്ങളും യഥാക്രമം 2023, 2025 വര്‍ഷങ്ങളില്‍ നിരോധിക്കണമെന്നതാണ് നീതി ആയോഗ് മുന്‍പോട്ട് വച്ചിരിക്കുന്ന നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button