Latest NewsNewsIndia

അമാനുഷിക ശക്തി നേടാനായി ദുര്‍മന്ത്രവാദവും നരബലിയും : 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത : അമാനുഷിക ശക്തി നേടാനായി ദുര്‍മന്ത്രവാദവും നരബലിയും, 14 കാരന്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തി. ബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയിലാണു നാടിനെ നടുക്കിയ സംഭവം. അമാനുഷിക ശക്തിയുള്ള മന്ത്രവാദിയാകുന്നതിനു വേണ്ടിയാണു പതിനാലുകാരന്‍ അയല്‍വാസിയായ ഏഴുവയസ്സുകാരന്‍ രുദ്ര നായകിനെ ബലി നല്‍കി കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

ശനിയാഴ്ചയായിരുന്നു സംഭവം. വീടിനു സമീപം കളിക്കാന്‍ പോയ കുട്ടിയെ തൊട്ടടുത്ത കുളത്തില്‍ നിന്നു കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രുദ്ര നായക് മരിച്ചിരുന്നതായി ഖരഗ്പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അയല്‍വാസിയുടെ വീടിനകത്തു രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ സംശയിക്കാനിടയായത്.

കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ നിരഞ്ജന്‍ബര്‍ ഗ്രാമത്തിലാണു സംഭവം. പ്രതിയെയും മാതാപിതാക്കളെയും വിട്ടുനല്‍കണമെന്ന ആവശ്യവുമായി സദത്പുര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ഗ്രാമവാസികള്‍ പ്രതിഷേധം നടത്തിയതോടെയാണു കൊലപാതകം പുറംലോകമറിഞ്ഞത്. ‘പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുര്‍മന്ത്രവാദം പരിശീലിപ്പിച്ചതിന്റെ പേരില്‍ പതിനാലുകാരന്റെ മാതാപിതാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഏഴുപേര്‍ ഇതിനോടകം പിടിയിലായി. അവരെ ചോദ്യം ചെയ്തു വരികയാണ്.’- പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button