ചണ്ഡിഗഡ്•നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് രണ്ട് പ്രമുഖ നേതാക്കളെ പാളയത്തിലെത്തിച്ച് ബി.ജെ.പി. 2005 മുതൽ 2009 വരെ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിൽ പാർലമെന്ററി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന മുൻ എംഎൽഎയായ ദുര റാമും മുൻ എംഎൽഎയും ഐഎൻഎൽഡി മുതിർന്ന നേതാവുമായ രാം പാൽ മജ്‌റയുമാണ് ബി.ജെ.പിയോലെതിയത്.
മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ അനന്തരവൻ കൂടിയായ ദുര റാം 2005 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയിക്കുകയും ഹൂഡ സർക്കാരിൽ പാർലമെന്ററി സെക്രട്ടറിയാവുകയും ചെയ്തു. എന്നാല്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ പ്രഹ്ളാദ് സിംഗ് ഗില്ലങ്കേരയോട് പരാജയപ്പെട്ടതിന് ഷെമ ദുരാ റാം തന്റെ കസിൻ കുൽദീപ് ബിഷ്നോയിയുടെ ഹരിയാന ജാൻഹിത് കോൺഗ്രസിൽ ചേരുകയായിരുന്നു.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്ജെസി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം ഐഎൻഎൽഡിയുടെ ബൽവാൻ സിംഗ് ദൌലത്പുരിയയോട് പരാജയപ്പെട്ടു.
2016 ൽ ബിഷ്നോയ് , എച്ച്ജെസിയെ കോൺഗ്രസുമായി ലയിപ്പിച്ചു. ദുരാ റാമും ഒപ്പമുണ്ടായിരുന്നു.
ഒടുവില്‍ ദുരാ റാം ബി.ജെ.പിയില്‍ എത്തുന്നതോടെ പ്രമുഖ ബിഷ്നോയ് സമുദായ നേതാവിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചിരിക്കുകയാണ്.
ഇന്ന് ബിജെപിയോടൊപ്പമുള്ള ബിഷ്നോയി സമുദായത്തിൽ നിന്നുള്ള ഏക നേതാവ് അദ്ദേഹമായതിനാൽ അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, രാം പാൽ മജ്‌റയും ബി.ജെ.പിയ്ക്ക് ഒരു വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കെയ്താൽ ജില്ലയിലെ കലയത്ത് സീറ്റിൽ നിന്ന് കോൺഗ്രസിന്റെ ജയ് പ്രകാശിനെതിരെ പാർട്ടി അദ്ദേഹത്തെ രംഗത്തിറക്കാൻ സാധ്യതയുണ്ട്. ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ജയ് പാർകാഷ് 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലയത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.
അഞ്ച് ദിവസം മുന്‍പാണ് ഐഎൻഎൽഡിയുടെ അശോക് അറോറയ്‌ക്കൊപ്പം ജയ് പ്രകാശ് കോൺഗ്രസിൽ ചേർന്നത്. അദ്ദേഹത്തെ കോണ്‍ഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.
Post Your Comments