പട്ന: പഴയ പിശകുകൾ ആവർത്തിക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായിപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 1965ലെയും 1971ലെയും പിശകുകള്‍ ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ ഛിന്നഭിന്നമാകുമെന്നും അതില്‍ നിന്ന് രക്ഷിക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Read also: അനധികൃത നിര്‍മാണം : മുന്‍ മുഖ്യമന്ത്രിയുടെ വസതി ഒരാഴ്ചയ്ക്കകം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ്
കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കിയിരുന്ന ക്യാന്‍സറായിരുന്നു ആര്‍ട്ടിക്കിള്‍ 370. മോദി സർക്കാർ അത് ഇല്ലാതാക്കി. കശ്മീരിലെ നാലില്‍ മൂന്ന് ജനങ്ങളും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നവരാണ്. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് ബി.ജെ.പി അതിന്റെ നിലപാട് ഒരിക്കലും മയപ്പെടുത്തിയിട്ടില്ല. കശ്മീരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ശ്രമിക്കുകയാണ്.കശ്മീരിലാകമാനം തീവ്രവാദം വ്യാപിച്ചത് ആര്‍ട്ടിക്കിള്‍ 370 കാരണമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Read also: കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വിഭാഗം
സ്വാതന്ത്ര്യത്തിന് ശേഷം കശ്മീരില്‍ 41500 പേര്‍ക്ക് തീവ്രവാദം കാരണം ജീവന്‍ നഷ്ടപ്പെട്ടു. 5500 സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ വെടിയേണ്ടിവന്നു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറാകുകയുള്ളുവെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
Post Your Comments