ദോഹ : ലോക രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിയ്ക്കാനൊരുങ്ങി ഖത്തര്‍. ഇതിനായി പരസ്പര സഹകരണം ശക്തമാക്കാന്‍ ഖത്തറും ഫ്രാന്‍സും തമ്മില്‍ ധാരണയായി. ഹ്രസ്വ സന്ദര്‍ശനത്തിനായി ലണ്ടനിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച്ച നടത്തി. തന്ത്രപ്രധാന മേഖലകളിലും വാണിജ്യ വ്യവസായ രംഗത്തും സഹകരണം ശക്തമാക്കാന്‍ കൂടിക്കാഴ്ച്ചകളില്‍ ധാരണയായി. ഖത്തറില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.
Read Also : സൗദിയിലേയ്ക്ക് കൂടുതല്‍ സെന്യത്തെ അയച്ച് അമേരിക്ക
ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് അമീര്‍ ബ്രിട്ടനിലെത്തിയത്. തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലിക്കായി അമീര്‍ ന്യൂയോര്‍ക്കിലേക്ക് തിരിച്ചു.
Post Your Comments