
തിരുവനന്തപുരം : ഉള്ളൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. തുറുവിക്കല്‍ ക്ഷേത്രക്കുളത്തില്ലാണ് രണ്ടുപേര്‍ മുങ്ങിമരിച്ചത്.
പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മുങ്ങിമരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ആഴം കൂടുതലായതിനാല്‍ കുളത്തില്‍ കുളിക്കാതിരിക്കാന്‍ മതിലുകെട്ടി അടച്ചിരുന്നു.
Post Your Comments