Latest NewsNewsTechnology

2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും : ഗഗന്‍യാന്‍ തയ്യാറെടുപ്പുകളെ കുറിച്ച് ഇസ്രോ

ബംഗളൂരു : 2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും . ഗഗന്‍യാന്‍ തയ്യാറെടുപ്പുകളെ കുറിച്ച് ഇസ്രോ. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡര്‍ വിക്രമുമായി ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതില്‍ നിരാശപ്പെടാതെ ഇസ്രോ അടുത്ത മിഷനുള്ള തയാറെടുപ്പിലാണ്. നിലവില്‍ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗന്‍യാന്‍

Read Also : ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ : ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗഗന്‍യാന്‍

ഭുവനേശ്വറിലെ ഐഐടി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ദൗത്യത്തിന് കീഴിലുള്ള ആളില്ലാ വിമാനം 2021 ഡിസംബറോടെ വിക്ഷേപിക്കും. ആദ്യത്തെ ഇന്ത്യക്കാരനെ സ്വന്തം റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ഇസ്രോ അതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് ശിവന്‍ പറഞ്ഞത്.

ഗഗന്യാന്‍ ദൗത്യം മൂന്ന് ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) – എംകെ -111 റോക്കറ്റാണ് ഉപയോഗിക്കുക. ജൂലൈ 22 ന് ചന്ദ്രയാന്‍ -2 വിക്ഷേപണത്തിന് ഉപയോഗിച്ച് റോക്കറ്റ് തന്നെയാണ് ഗഗന്യാന്‍ ദൗത്യത്തിനും ഉപയോഗിക്കുക.

10,000 കോടി രൂപ ചിലവിലാണ് മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുക. ഗഗന്യാന്‍ പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം.

ബംഗളൂരു : 2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും . ഗഗന്‍യാന്‍ തയ്യാറെടുപ്പുകളെ കുറിച്ച് ഇസ്രോ. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡര്‍ വിക്രമുമായി ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും അതില്‍ നിരാശപ്പെടാതെ ഇസ്രോ അടുത്ത മിഷനുള്ള തയാറെടുപ്പിലാണ്. നിലവില്‍ ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2021 ഡിസംബറില്‍ മൂന്നു ഇന്ത്യക്കാര്‍ ബഹിരാകാശത്തേക്ക് തിരിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമാണ് ഗഗന്യാന്‍.

ഭുവനേശ്വറിലെ ഐഐടി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ദൗത്യത്തിന് കീഴിലുള്ള ആളില്ലാ വിമാനം 2021 ഡിസംബറോടെ വിക്ഷേപിക്കും. ആദ്യത്തെ ഇന്ത്യക്കാരനെ സ്വന്തം റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ഇസ്രോ അതിനായി പ്രവര്‍ത്തിക്കുന്നു എന്നാണ് ശിവന്‍ പറഞ്ഞത്.

ഗഗന്യാന്‍ ദൗത്യം മൂന്ന് ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകും. ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) – എംകെ -111 റോക്കറ്റാണ് ഉപയോഗിക്കുക. ജൂലൈ 22 ന് ചന്ദ്രയാന്‍ -2 വിക്ഷേപണത്തിന് ഉപയോഗിച്ച് റോക്കറ്റ് തന്നെയാണ് ഗഗന്യാന്‍ ദൗത്യത്തിനും ഉപയോഗിക്കുക.

10,000 കോടി രൂപ ചിലവിലാണ് മൂന്ന് പേരെ ബഹിരാകാശത്തേക്ക് അയക്കുക. ഗഗന്യാന്‍ പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ഇതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം.

shortlink

Related Articles

Post Your Comments

Related Articles

Back to top button