കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് ‘ എന്ന പ്രോജക്ടിലേക്കാണ് നിയമനം.
Also read : സിഐഎസ്എഫില്‍ തൊഴിലവസരം : ഉടൻ അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗ്ഗശേഷിയും പരിപോഷിപ്പിക്കുന്നതിനായി കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ഒരു പ്രോജക്ടാണിത്. ആദ്യഘട്ടം 12 മാസത്തേക്കായിരിക്കും. പിന്നീട് അവലോകനത്തിനുശേഷം ആവശ്യമെങ്കിൽ ദീർഘിപ്പിക്കും. യോഗ്യത, ജോലി വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ kdisc.kerala.gov.in ൽ ലഭ്യമാണ്. രാവിലെ പത്തിന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജ് റോഡിലെ ഇന്ത്യാ ഹൈറ്റ്‌സ് മൂന്നാം നിലയിലെ കെ-ഡിസ്‌ക് ഓഫീസിലാണ് ഇന്റർവ്യൂ.
Post Your Comments