ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തി (DXB) ന് സമീപം ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
സിംഗപൂരില്‍ നിന്ന് വന്ന ഇ.കെ 433, ഡല്‍ഹിയില്‍ നിന്ന് വന്ന ഇ.കെ 511 വിമാനവുമാണ് യഥാക്രമം ദുബായ് വേള്‍ഡ് സെന്‍ട്രല്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.36 നും 12.51 നും ഇടയിലാണ് ഡ്രോണുകളുടെ സാന്നിധ്യം സംശയിച്ചത്. തുടര്‍ന്ന് ബ്രിസ്ബെയ്നില്‍ നിന്ന് സിംഗപൂര്‍ വഴി വന്ന വിമാനം ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (DWC) വിമാനത്താവളത്തിലേക്കും, ഡല്‍ഹിയില്‍ നിന്ന് വന്ന വിമാനം ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിടുകയായിരുന്നു.
പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലായി. വ്യോമപാത തുറന്ന ശേഷം വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങിയെന്നും വക്താവ് അറിയിച്ചു.
Post Your Comments