
ദുബായ്: ബുർജ് ഖലീഫയിൽ നാളെ സൗദിയുടെ പതാക തെളിയും. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ 7.15, 8.10,9.10, 9.50,10.20 എന്നീ സമയങ്ങളിലാണ് സൗദിയുടെ പതാക പ്രദർശിപ്പിക്കുക. സൗദിയുടെ 89 മത് നാഷണൽ ഡേയുടെ ഭാഗമായാണ് ദുബായ് ബുർജ് ഖലീഫയിൽ പതാക പ്രദർശിപ്പിക്കുന്നത്.
160 നിലകളിലായി 828 മീറ്റർ ഉയരമുള്ള കെട്ടിടമാണ് ബുർജ് ഖലീഫ. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ് പൂൾ (76 മത്തെ നില ) ഉള്ള കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ പല റെക്കോർഡുകളും ബുർജ് ഖലീഫയ്ക്കുണ്ട്.
Post Your Comments