ആയിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ സസ്പെന്‍ഡ് ചെയ്ത് ഫേസ്ബുക്. ഉപയോക്താക്കളുടെ ഡേറ്റാ ശേഖരണത്തില്‍ തിരിമറി നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ആപ്പുകൾ നീക്കം ചെയ്തത്. 2018 മാര്‍ച്ചില്‍ തുടക്കമിട്ട ആപ്പ് ഡെവലപ്പര്‍ ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെയാണ് കർശന നടപടിയെടുത്തത്. എത്ര ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത് എന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. 400 ഡെവലപ്പര്‍മാരുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകള്‍ ഉണ്ടെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ലക്ഷക്കണിക്കിന് ആപ്ലിക്കേഷനുകള്‍ ഫെയ്സ്ബുക്ക് പരിശോധിച്ചിട്ടുണ്ട്.
Also read : ‘നസര്‍ കെ സാമ്നേ’ പാടി യൂബര്‍ ഡ്രൈവര്‍; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് പാട്ട് – വീഡിയോ
ആപ്ലിക്കേഷനുകളെ കുറിച്ച് ആശങ്ക തോന്നിയാല്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നതെന്നും ഡെവലപ്പറുടെ പശ്ചാത്തലവും ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സാങ്കേതിക വിശകലനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.
Post Your Comments