Latest NewsKeralaNews

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു; എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വെള്ളിയാഴ്​ചയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. 172 യാ​ത്രക്കാരുമായി ഡല്‍ഹി-തിരുവനന്തപുരം-കൊച്ചി സര്‍വിസ്​ നടത്തിയ എ1467 വിമാനമാണ്​ ചുഴിയില്‍പ്പെട്ടത്​. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല.

Read also: തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ് …തലസ്ഥാന നഗരിയിലേയ്ക്ക് കുട്ടികളുമായി യാത്ര പോകാം;

എയര്‍ക്രാഫ്റ്റിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന്​ അധികൃതര്‍ അറിയിച്ചു. ഈ പ്രശ്നം മൂലം തിരിച്ച്‌ പോകേണ്ട വിമാനം നാല് മണിക്കൂര്‍ വൈകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button