പാലക്കാട് : 80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയിലെ എസ്. സെവന് കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബാഗുകളില്‍ നിന്നാണ് രേഖകളില്ലാത്ത 80 ലക്ഷം രൂപ പിടികൂടിയത്. പുലര്‍ച്ചെ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് കുഴല്‍ പണം പിടികൂടിയത്.
തമിഴ്നാട്ടിലെ കാട് പാടിയില്‍ നിന്നാണ് ഇവര്‍ തീവണ്ടിയില്‍ കയറിയത്. കോഴിക്കോട്ടേക്കാണ് ഇരുവരും ടിക്കറ്റെടുത്തിരുന്നത്. കഴിഞ്ഞ ആഴ്ച വേങ്ങര സ്വദേശികളില്‍ നിന്ന് 88 ലക്ഷം രൂപയുടെ കുഴല്‍പ്പണം റെയില്‍വേ പോലീസ് തന്നെ പിടികൂടിയിരുന്നു.
Post Your Comments